Rajagiri Anthem

വിദ്യതന്‍ പ്രകാശധാര പാരിനെന്നുമേകുവാന്‍
വിശ്വകാന്തി തൂകിടുന്ന ധന്യജ്ഞാനഗേഹമേ
ജയിക്ക രാജഗിരി വികാസപൂര്‍ണ്ണ വിദ്യാക്ഷേത്രമായ്‌
നയിക്ക സത്യനീതിമാര്‍ഗ്ഗമാത്മനാ പ്രബുദ്ധമായ്‌.

അന്ധകാരമാകെ നീക്കിജ്ഞാനരശ്‌മി നിത്യവും
ആശയും പ്രതീക്ഷയും പകര്‍ന്നിടട്ടെ ഞങ്ങളില്‍
സമഗ്രമാം വികാസമെന്നുമര്‍ത്ഥ പൂര്‍ണ്ണദര്‍ശനം
സ്വതന്ത്ര?ഭാരതത്തിനാത്മ ശക്തിയേകുവാന്‍ചിരം.

കാലമാം നഭസ്സിനില്ലസീമയെന്നുണര്‍ത്തിയും
കാമ്യമാം പ്രദീപ്‌ത ലക്ഷ്യസിദ്ധി സ്വന്തമാക്കിയും
പറന്നുയര്‍ന്നിടട്ടെ നിത്യവിദ്യതന്‍ വിഹായസ്സില്‍
നിറഞ്ഞിടട്ടെ ലോകമാകെ നവ്യമാം പ്രഭാമൃതം.

പൂര്‍ണ്ണ കര്‍മ്മചക്രവാളതാരസഞ്ചയങ്ങളായ്‌
പൂര്‍ത്തിയായിടട്ടെ ഭവ്യജ്ഞാനയജ്ഞ ജീവിതം
വിടര്‍ന്നിടട്ടെ മാനസങ്ങള്‍ രാജഗിരി പൂക്കളായ്‌
വിളങ്ങിടട്ടെ ശ്രേയസ്സില്‍ പ്രദീപനാളജാലമായ്‌.

രചന: ഡോ. ചെറിയാന്‍ കുനിയന്തോടത്ത്‌ സിഎംഐ
സംഗീതം: ആന്റണി പി. മത്തായി